കോട്ടയം : പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ സംഘടിപ്പിക്കുന്ന പ്രവാസി കമ്മിഷന്‍ അദാലത്ത് ഒക്ടോബര്‍ 14 ന് കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ കമ്മിഷന്‍ ചെയര്‍പെഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ്, കമ്മിഷന്‍ അംഗങ്ങളായ പി എം ജാബിര്‍, ഡോ. മാത്യൂസ് കെ ലൂക്കോസ്, എംഎം നഈം, ജോസഫ് ദേവസ്യ പൊന്മാങ്കല്‍, കമ്മിഷന്‍ സെക്രട്ടറി ആര്‍ ജയറാം കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
പ്രവാസികളെ സംബന്ധിക്കുന്ന ഏത് വിഷയവും അദാലത്തില്‍ ഉന്നയിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2322311.






