Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsതാൻ പാർട്ടി...

താൻ പാർട്ടി വിടുന്നുവെന്ന് തരത്തിലുള്ള പ്രചരണം വ്യാജം :  മാത്യൂ ടി. തോമസ് എംഎൽഎ

പത്തനംതിട്ട: താൻ പാർട്ടി വിടുന്നു എന്ന് തരത്തിലുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി തോമസ് എംഎൽഎ പറഞ്ഞു . ഞാൻ രാഷ്ട്രീയ മലക്കം മറിച്ചിലിന് ഒരുങ്ങുന്നു എന്നൊരു വ്യാജ വാർത്ത ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്നെ അറിയുന്നവർ അത് വിശ്വസിക്കില്ല എന്നെനിക്കുറപ്പുണ്ട്. ബിജെപി വിരുദ്ധ, കോൺഗ്രസ്സ് ഇതര നിലപാടാണ് തന്‍റേതെന്ന് മാത്യു ടി തോമസ് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ആ വ്യാജത്തെ പ്രചരിപ്പിക്കുന്നതിനായി ചിലർ കണ്ടമാനം ബുദ്ധിമുട്ടുന്നത് കണ്ടതു കൊണ്ട് മാത്രം ഈ കുറിപ്പെന്ന് അദ്ദേഹം പറയുന്നു.

കോൺഗ്രസ്സ് ഉത്ഘാടനം ചെയ്ത നയവ്യതിയാനം ബി ജെ പി കൂടുതൽ തീവ്രമായി നടപ്പാക്കുന്നു. ഒപ്പം വർഗീയതയും  വളർത്തുന്നുവെന്നും മാത്യുടി തോമസ് പറഞ്ഞു. എന്റെ പാർട്ടിയുടെ ദേശീയ പ്ലീനറി സമ്മേളനം അവസാനം നടന്നപ്പോൾ ഈ നിലപാടിനെ അടിസ്ഥാനപ്പെടുത്തി രാഷ്ട്രീയ പ്രമേയം ഞാനാണ് അവതരിപ്പിച്ചത്.

അതിൽ തന്നെ ഉറച്ചു നിൽക്കുന്നത് കൊണ്ടാണ് പാർട്ടിയുടെ അഖിലേന്ത്യ നേതൃത്വം വ്യത്യസ്തമായ നിലപാട് സ്വീകരിച്ചപ്പോൾ, അതിനോട് യോജിക്കുന്നില്ല എന്ന പരസ്യ നിലപാട് കൂട്ടായി എടുത്തു ബദൽ സംഘടനാ സംവിധാനത്തിനുള്ള നിയമപരമായ നടപടികൾ നടത്തുന്നത്.

2009ൽ, അന്ന് പാർട്ടി പ്രസിഡന്റ് ആയിരുന്ന എം. പി. വീരേന്ദ്രകുമാർ കോൺഗ്രസിനോടൊപ്പം ചേർന്നപ്പോഴും ഞങ്ങൾ കുറച്ചു പേർ കൂടെ കൂടിയില്ല എന്നത് കൂടി ഓർക്കുമല്ലോ. വികൃതമായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും മാത്യു ടി തോമസ് ഫേസ്ബുക്കിൽ കുറിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാനത്തില്‍ ജമീല എംഎല്‍എയുടെ കബറടക്കം ഇന്ന്

കോഴിക്കോട് : ശനിയാഴ്ച അന്തരിച്ച കാനത്തിൽ ജമീല എംഎല്‍എയുടെ കബറടക്കം ഇന്ന് .വെെകിട്ട് അഞ്ചിന് അത്തോളി കുനിയിൽ കടവ് ജുമ മസ്ജിദ് കബർസ്ഥാനിലാണ് കബറടക്കം.രാവിലെ സ്വകാര്യാശുപത്രിയില്‍ നിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍...

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

ഒട്ടാവ : ഇന്ത്യൻ വിദ്യാർഥിനി കാനഡയിൽ കൊല്ലപ്പെട്ടു.  പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ (22) ആണ് കൊല്ലപ്പെട്ടത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കവെ ഒരു കാറില്‍ സഞ്ചരിച്ചിരുന്ന അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...
- Advertisment -

Most Popular

- Advertisement -