Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഒരു ഡോക്ടറും...

ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് –  ഡോ തിയോഡോഷ്യസ്സ് മാർത്തോമാ മെത്രാപ്പോലീത്ത

അടൂർ: നിർമിതബുദ്ധിയുടെയും ഡിജിറ്റൽ സംസ്കാരത്തിന്റെയും ഇക്കാലയളവിൽ ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് എങ്കിലും അതിപ്പോൾ കുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നത് എന്ന് മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ. ഡോ തിയോഡോഷ്യസ്സ് മാർത്തോമാ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.

ആരോഗ്യത്തോടെ ഇരിക്കുക, ദീർഘകാലം ജീവിച്ചിരിക്കുക എന്ന ആപ്തവാക്യത്തോടെ അടൂർ ലൈഫ് ലൈൻ ആശുപത്രി ആരംഭിച്ച പുതിയ ഹെൽത്ത് ചെക്കപ്പ് പാക്കേജിന് തുടക്കം കുറിച്ച്  സംസാരിക്കുകയായിരുന്നു  മെത്രാപ്പോലീത്ത.

രോഗം വരാതിരിക്കാനുള്ള മാർഗങ്ങളാണ് നാം തേടേണ്ടത്. ആരും രോഗി എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരുടെയും ആഗ്രഹം സൗഖ്യമായിരിക്കണം, സന്തോഷമായിരിക്കണം, ജീവിക്കണം, എന്നതായിരിക്കും. എന്നാൽ അതിനു അനുഗുണമല്ലാത്ത സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോൾ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും മാറ്റിയെടുത്തു ജീവിതത്തെ സ്രേഷ്ടമാക്കി തീർക്കുവാൻ ശ്രമിക്കുകയാണ് വേണ്ടതു് എന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.

ലൈഫ് ലൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. അടൂർ ഭദ്രാസന സെക്രട്ടറി റെവ. ബേബി ജോൺ, അടൂർ ഇമ്മാനുവേൽ മാർത്തോമാ പള്ളി വികാരി റെവ. വര്ഗീസ് ജോൺ, ലൈഫ് ലൈൻ ചാപ്ലയിൻ റെവ സി ജോസഫ്, ഭദ്രാസന ട്രെഷറാർ അഡ്വ. ബിനു പി രാജൻ, ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ സാജൻ അഹമ്മദ്, WCC കമ്മീഷൻ ഫോർ ഹെൽത്ത് ആന്റ് ഹീലിംഗ് അംഗവും ലൈഫ് ലൈൻ ഫിസിഷ്യനുമായാ ഡോ സെലിൻ എബ്രഹാം, ലൈഫ് ലൈൻ ഡയറക്ടർ ഡെയ്സി പാപ്പച്ചൻ, ലൈഫ് ലൈൻ മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, ലൈഫെലിനെ സിഇഒ ഡോ ജോർജ് ചാക്കച്ചേരി, എന്നിവർ സംസാരിച്ചു.

മുതിർന്നവർക്കും,  കുട്ടികൾക്കും മറ്റുമായി 12 വ്യത്യസ്ത പാക്കേജുകളാണ് തുടങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രി വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണം –   ഓർത്തഡോക്സ് സഭ

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണമെന്ന് പരോക്ഷമായി പറഞ്ഞ് ഓർത്തഡോക്സ് സഭ. വിമർശനങ്ങളെ പോസ്റ്റീവായി കണ്ട് തിരുത്തലുകൾ വരുത്തണമെന്ന് തുമ്പമൺ ഭദ്രാസനാധിപൻ എബ്രഹാം മാർ സെറാഫിം പറഞ്ഞു. ഗീവർഗീസ് മാർ കൂറിലോസിനെതിരായ...

പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്റ്റ് ആറു മുതൽ

തിരുവനന്തപുരം : പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ആഗസ്റ്റ് 6, 7, 8 തീയതികളിൽ നടക്കും. നിലവിലുള്ള ഒഴിവുകളിൽ ജില്ല/ ജില്ലാന്തര സ്‌കൂൾ /കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി അപേക്ഷിക്കാനുള്ള അവസരം ജൂലൈ...
- Advertisment -

Most Popular

- Advertisement -