Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസ്പാ ബലാത്സംഗ...

സ്പാ ബലാത്സംഗ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ

പത്തനംതിട്ട : തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രത്യേക പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ നാല് പേർ കേസിൽ അറസ്റ്റിലായി.

കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ സംസ്ഥാനം വിട്ടെന്നാണ് അറിവ്. സംഭവത്തിൽ മുഖ്യപ്രതിയായ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ മുൻപ് തന്നെ പൊലീസ് പിടിയിലായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന നിരണം സ്വദേശി വരുണ്‍ കുമാറിനെ കഴിഞ്ഞ ദിവസം ആലുവയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.

പീഡനക്കേസിന്റെ പിറകിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ഒളിവിലുള്ള മൂന്ന് പ്രതികൾക്കായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ സുബിനുമായി ഇന്ന് പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി രക്ഷാപ്രവർത്തനം: സേനകൾക്ക് ആദരവ്

പത്തനംതിട്ട: മഴക്കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ്, എൻ ഡി ആർ എഫ് അംഗങ്ങൾക്ക് പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെ ആദരവ്. കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല കലക്ടർ എ നിസാമുദ്ദീൻ...

അപ്പർകുട്ടനാട്ടിൽ പാടശേഖരത്ത് മടവീഴ്ച്ച:  കർഷകർ പ്രതിസന്ധിയിൽ

തിരുവല്ല: അപ്പർകുട്ടനാട്ടിൽ പാടശേഖരത്ത് മടവീഴ്ച്ച ഉണ്ടായി ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ ദിവങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് തോട്ടിൽ വെള്ളം ഉയർന്നതോടെയാണ് പെരിങ്ങര അഞ്ചടികാപ്പോണപ്രം പാടശേഖരത്തിൽ മടവീഴ്ച്ച ഉണ്ടായി കൃഷി നശിച്ചത്. 575...
- Advertisment -

Most Popular

- Advertisement -