Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഉഴവൂരില്‍ കാര്‍...

ഉഴവൂരില്‍ കാര്‍ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറി: യുവാവിന് ദാരുണാന്ത്യം

കോട്ടയം : ഉഴവൂരില്‍ കാര്‍ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. എം സി റോഡിൽ കോഴാ ഉഴവൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കോട്ടയം ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കുര്യനാട് ഭാഗത്ത് നിന്നും വന്ന കാര്‍ ഇടിച്ച് കയറുക ആയിരുന്നു. കാര്‍ ഡ്രൈവര്‍ കുര്യം മുടവനാല്‍ ബാബു മകന്‍ റിന്‍സ് (28) ആണ് മരിച്ചത്.

ഇന്നലെ രാത്രി 8.20ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയിലേക്ക് കയറിയ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയതിനു ശേഷമാണ് യുവാവിനെ പുറത്തെടുത്തത്. കടുത്തുരുത്തി ഫയര്‍ ഫോഴ്‌സും കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.  എം സി റോഡില്‍ ഒരു മണിക്കൂറോളം സമയം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് പ്രീമിയം എ സി ബസ്സുകളുടെ ഫ്ലാഗ് ഓഫ്

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എ സി ബസുകളുടെ ഫ്ലാഗ് ഓഫ്  മുഖ്യമന്ത്രി  പിണറായി വിജയൻ ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിച്ചു. ഗതാഗത വകുപ്പ്...

തുരുത്തി സെൻ്റ് തോമസ് കുരിശടി വെഞ്ചരിപ്പ് നാളെ

ചങ്ങനാശ്ശേരി : മർത്ത് മറിയം ഫൊറോന പള്ളിയുടെ സെൻ്റ് തോമസ് കുരിശടിയുടെ വെഞ്ചരിപ്പ് കർമ്മം നാളെ (ചൊവ്വ) വൈകുന്നേരം 5.15ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ആശിർവദിക്കും. ഫൊറോനാ വികാരി...
- Advertisment -

Most Popular

- Advertisement -