Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവും...

നവീൻ ബാബുവും കലക്ടർ അരുൺ കെ.വിജയനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ  റിപ്പോർട്ടിലെ മൊഴി

പത്തനംതിട്ട : എഡിഎം നവീൻ ബാബുവും കണ്ണൂർ കലക്ടർ അരുൺ കെ.വിജയനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിലെ മൊഴി.

കലക്ടർ എഡിഎമ്മിന് അവധി നൽകാത്തതിലടക്കം നവീൻ ബാബുവിന് വിഷമമുണ്ടായിരുന്നെന്നാണ് എഡിഎമ്മിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മൊഴി നൽകിയത്. തെറ്റ് പറ്റിപ്പോയെന്ന് നവീൻ ബാബു തന്നോട്ട് പറഞ്ഞതായാണ് എഴുതി നൽകിയെങ്കിലും കൂടുതൽ കാര്യങ്ങൾ കലക്ട‌ർ വിശദീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

എനിക്കേറ്റവും പ്രിയപ്പെട്ട എഡിഎം എന്നായിരുന്നു നവീൻ ബാബുവിന്റെ മരണശേഷം കുടുംബത്തിന് കലക്ടർ നൽകിയ കത്ത്.

അതേ സമയം നവീൻ ബാബുവിന്റെ കുടുംബം തുടക്കം മുതൽ കലക്ടറെ സംശയിക്കുന്നുണ്ട്. ലാൻ്റ് റവന്യു ജോയിൻറ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ എഡിഎമ്മിന്റെ സിഎയുടെ മൊഴി ഇങ്ങനെ. ”നവീൻ ബാബുവും കലക്ടറും തമ്മിൽ നല്ല മാനസിക അടുപ്പമുള്ളതായി തോന്നിയിട്ടില്ല. കലക്ടർ എഡിഎമ്മിന് നേരത്തെ ഷോകോസ് നോട്ടീസ് നൽകിയിരുന്നു. ആഴ്ചാവസാനങ്ങളിൽ കലക്ടർ അവധി നൽകാതിരുന്നതിൽ എഡിഎമ്മിന് ദുഖമുണ്ടായിരുന്നു. പത്തനംതിട്ട കലക്ടറേറ്റിലേക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടും പകരം ആളെത്താതെ വിടില്ലെന്നായിരുന്നു കലക്ടറുടെ നിലപാട്.

പത്തനംതിട്ട കലക്ടർ നേരിട്ട് കണ്ണൂർ കലക്ടറെ വിളിച്ചിട്ടും വിടുതൽ നൽകാത്തതിൽ നവീൻബാബുവിന് വിഷമമുണ്ടായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 15/05/2024 Fifty Fifty FF 95

1st Prize Rs.1,00,00,000/- FG 348822 (THIRUVANANTHAPURAM) Consolation Prize Rs.8,000/- FA 348822 FB 348822 FC 348822 FD 348822 FE 348822 FF 348822 FH 348822 FJ 348822 FK 348822...

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു

പത്തനംതിട്ട : കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടത്തിയ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു. ബെംഗളൂരുവിലെ...
- Advertisment -

Most Popular

- Advertisement -