Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsകളഞ്ഞുകിട്ടിയ സ്വർണമോതിരം...

കളഞ്ഞുകിട്ടിയ സ്വർണമോതിരം പോലീസിനെ ഏൽപ്പിച്ച്  വിദ്യാർത്ഥി മാതൃകയായി

പത്തനംതിട്ട :  കളഞ്ഞുകിട്ടിയ സ്വർണമോതിരം പോലീസിനെ ഏൽപ്പിച്ച്  ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി  മാതൃകയായി. കോയിപ്രം പുല്ലാട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ അഭിജിത് ഉധീഷ് (12) ആണ്  മോതിരം കോയിപ്രം പോലീസിന് കൈമാറിയത്.

പുല്ലാട് മലമ്പാറയിൽ നിന്നാണ് മോതിരം കളഞ്ഞുകിട്ടിയത്.  ഉടൻ തന്നെ  വീട്ടിലെത്തി അമ്മ ദിവ്യയോട് വിവരം പറഞ്ഞു. തുടർന്ന് ഇരുവരും കൂടി  പോലീസ് സ്റ്റേഷനിൽ എത്തി മോതിരം ഇൻസ്‌പെക്ടർ സുരേഷ് കുമാറിനെ ഏൽപ്പിക്കുകയായിരുന്നു.  ഉടമസ്ഥർ തെളിവ് സഹിതം സ്റ്റേഷനിൽ എത്തിയാൽ മോതിരം കൈമാറുന്ന് പോലീസ് ഇൻസ്‌പെക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട്ടിൽ ബോള്‍ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു

വയനാട് :വയനാട് ചെന്നലോടിൽ കളിക്കുന്നതിനിടയിൽ ബോള്‍ തൊണ്ടയിൽ കുരുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു .ചെന്നലോട് സ്വദേശി ഇലങ്ങോളി മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം....

എന്തു വിലനൽകിയും ജനാധിപത്യ തത്വങ്ങളെ ഉയർത്തിപിടിക്കണം: ഗവർണർ

തിരുവനന്തപുരം : സഹസ്രാബ്ദങ്ങളിലൂടെ നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും നിലനിൽക്കുന്ന ഒന്നാണ് ജനാധിപത്യമെന്നും എന്തു വിലനൽകിയും ജനാധിപത്യ തത്വങ്ങളെ  ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ്...
- Advertisment -

Most Popular

- Advertisement -