പരുമല: അഖില മലങ്കര മദ്യ ലഹരി വിരുദ്ധ സമിതിയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ സഭക്കും സമൂഹത്തിനും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും ലഹരിയുടെ ഉപയോഗം കൊണ്ടു സമൂഹത്തിൽ ഉണ്ടാവുന്ന കാര്യങ്ങൾ വല്ലാതെ ഭയം ഉളവാക്കുന്നതാണെന്നും ഡോ യൂഹാനോൻ മാർ ക്രിസൊസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. അഖില മലങ്കര മദ്യ ലഹരി വിരുദ്ധ സമിതിയുടെ ഒന്നാം വാർഷികം പരുമല സെമിനാരിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തിരുമേനി. ലഹരി സംഘങ്ങൾക്കെതിരെ വലിയ പോരാട്ടങ്ങൾ ഉണ്ടാവണം, അതിനു മദ്യ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സാധ്യമാവട്ടെ എന്നും തിരുമേനി കൂട്ടി ചേർത്തു
അഖില മലങ്കര മദ്യ ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് യുഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു , പരുമല സെമിനാരി മാനേജർ ഫാ എൽദോ എലിയാസ്, ഫാ അലക്സാണ്ടർ എബ്രഹാം, അലക്സ് മണപ്പുറത്തു, ഡോ റോബിൻ പി. മാത്യു, ഫാ ജേക്കബ് ജോൺ കൊർ എപ്പിസ്കോപ്പ, ഫാ ജെ. മാത്തുകുട്ടി, ഫാ ഗീവർഗീസ് മാത്യൂ , ഫാ ആൽവിൻ , ഫാ ലെവിൻ ജോർജ്, കുര്യൻ തൊട്ടുപുറം തുടങ്ങിയവർ പ്രസംഗിച്ചു