Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ...

തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവം  ആറോട്ടുകൂടി ഇന്ന് സമാപിക്കും

കോട്ടയം : കോട്ടയം തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം  ആറോട്ടുകൂടി ഇന്ന് സമാപിക്കും. രാവിലെ 8 ന് അമ്പലക്കടവ് ആറാട്ടുകടവിലേക്ക് എഴുന്നെള്ളിപ്പ്, 11ന് തിരുനക്കര ക്ഷേത്രത്തിൽ ആറാട്ടുസദ്യ. വൈകിട്ട് 6.30 ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്, വൈകിട്ട് 5.30ന് കെ. എ. വേൽമുരുകൻ, ആമ്പൂർ എം. എം. നാരായണൻ എന്നിവരുടെ നാദസ്വര കച്ചേരി.

8.30ന് സമാപന സമ്മേളനം മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ടി. സി. ഗണേഷ് അദ്ധ്യക്ഷത വഹിക്കും. 10 ന് ചെന്നൈ ഡോ. രാമപ്രസാദിൻ്റെ സംഗീതസദസ്സ്. 2 ന് ആറാട്ട് എതിരേൽപ്പ് നാദസ്വരം, പഞ്ചവാദ്യം. 5 ന് കൊടിയിറക്ക്.

ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ടി. സി. ഗണേഷ്, വൈസ് പ്രസിഡൻ്റ് പ്രദീപ് മന്നക്കുന്നം, സെക്രട്ടറി അജയ് ടി. നായർ, ജനറൽ കൺവീനർ ടി. സി. രാമാനുജം, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീലേഖ, ജോയിൻ്റ് സെക്രട്ടറിമാരായ പി.എൻ.വിനോദ്‌കുമാർ, നേവൽ സോമൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസാപ് സമ്മര്‍ ക്യാമ്പുകള്‍

പത്തനംതിട്ട : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അസാപിന്റെ അഞ്ചു ദിന സമ്മര്‍ ക്യാമ്പുകള്‍.നാലാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് ക്യാമ്പ് നടത്തുന്നത്. ആര്‍ട്ട് ആന്‍ഡ്...

സൗജന്യ പരിശീലനം

പത്തനംതിട്ട : പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും തിരുവല്ല വൈ ഡബ്ല്യൂ സി എ യും ചേര്‍ന്ന് 2026 ജനുവരി അഞ്ച് മുതല്‍ തിരുവല്ലയില്‍ നടത്തുന്ന...
- Advertisment -

Most Popular

- Advertisement -