റാന്നി: ചിറ്റാർ പടയണിപ്പാറയിൽ ടിപ്പർ ലോറി റോഡിൻ്റെ വശത്തേ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. ആർക്കും ഗുരുതര പരിക്കില്ല. വാഹനത്തിൻ്റെ ഡ്രൈവറും, സഹായിയുമായ രഞ്ജിത്ത് (35),അജേഷ്(24) എന്നിവർക്ക് ചെറിയ പരിക്കേറ്റു. പടയണിപ്പാറ പാലത്തിനോട് ചേർന്ന് തിങ്കളാഴ്ച മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. എതിരെ വന്ന സ്വകാര്യ ബസ്സിന് സൈഡ് കൊടുക്കവെ റോഡിൻ്റെ തിട്ട ഇടിഞ്ഞ് താഴ്ചയിലേക്ക് മറിയുക ആയിരുന്നു.
സംഭവമറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികൾ ഇരുവരേയും പുറത്തെടുത്തു റാന്നി താലൂക്കാശുപത്രിയിലെത്തിച്ചു. ചിറ്റാർ, പെരുനാട് സ്റ്റേഷനിലെ പൊലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.