Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകി മാറി: ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അപകടം ഒഴിവായി

തിരുവനന്തപുരം : ബാലരാമപുരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകി മാറി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വലിയ അപകടമാണ് ഒഴിവായത്.  ബാലരാമപുരത്ത് നിന്നും വിഴിഞ്ഞത്തേയ്ക്ക് പോയ ബസിന്‍റെ വീലുകളാണ് മംഗലത്തുകോണത്തു വച്ച് ഇളകി മാറിയത്.

ജംഗ്ഷനിൽ നിർത്തിയ ശേഷം പുറപ്പെടുമ്പോൾ ബ്രേക്ക് ചെയ്യുന്നതിനിടെ വലിയ ശബ്ദം കേട്ടു. ഉടൻ സൈഡിലേക്ക് ഡ്രൈവർ ബസ് ഒതുക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ പിൻവശത്തെ വീലുകൾ ഇളകി ബസിൽ നിന്നും വേർപെട്ട് നിൽക്കുന്ന അവസ്ഥയിലാണെന്ന് മനസിലായത്. ഉടനെ യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ കയറ്റിവിട്ടു. ആക്സിലും അനുബന്ധ യന്ത്രസാമഗ്രികളും ഒടിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ബസിന്‍റെ കാലപ്പഴക്കമാണ് അപകടത്തിനുള്ള കാരണമെന്ന് യാത്രക്കാർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപ്പൊരുൾ മെയ് മാസ പരിപാടി

തിരുവല്ല : തിരുവല്ല വൈ.എം സി.എയിൽ നടന്ന അകപ്പൊരുൾ മെയ്മാസ പരിപാടിയിൽ പ്രൊഫ.വർഗീസ് ജോർജ് "കസാൻദ്സാക്കീസിൻ്റെ ജീവിതവും കൃതികളും "എന്ന വിഷയം അവതരിപ്പിച്ചു. പ്രൊഫ.എ.ടി. ളാത്തറയുടെ " കണ്ണ് വെട്ടിച്ച് ലക്ഷ്യത്തിലേക്ക് ഗോളടിക്കുന്ന...

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിൽ 21ന് ഗതാഗതനിരോധനം

ചങ്ങനാശ്ശേരി:എസി റോഡിൽ നവീകരണത്തിന്റെ ഭാഗമായി പള്ളാത്തുരുത്തി പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ 21നു രാത്രി 10 മുതൽ 22നു പുലർച്ചെ 5.30 വരെ ഗതാഗതം നിരോധിച്ചു. ചങ്ങനാശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പൂപ്പള്ളി- ചമ്പക്കുളം...
- Advertisment -

Most Popular

- Advertisement -