പാലക്കാട് :പാലക്കാട് വല്ലപ്പുഴയിൽ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു. ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് മരിച്ചത്. മക്കളായ നിഖ (12) നിവേദ (6)എന്നിവർ പൊള്ളലേറ്റ് ചികിത്സയിലാണ്.ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് ബീന തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ്നിഗമനം. മകൾ നിഖയ്ക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.