തിരുവനന്തപുരം:പന്തീരാങ്കാവ് കേസിൽ പൊലീസിനെതിരെ വിമർശനവുമായി വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് അവർ പറഞ്ഞു.വനിതാ കമ്മിഷന്‍ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അധ്യക്ഷ.
പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് എസ്എച്ച്ഒയുടെ മറുപടിയില്‍ നിന്നു വ്യക്തമായി.പരാതി കിട്ടയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. നിയമപരവും ധാര്‍മികവുമായ എല്ലാ പിന്തുണയും പെണ്‍കുട്ടിക്ക് വനിതാ കമ്മിഷന്‍ നല്‍കുമെന്നും സതീദേവി അറിയിച്ചു.