ആലപ്പുഴ: ചേർത്തലയിൽ ട്രെയിനില്‍നിന്ന് വീണ് യുവാവ് മരിച്ചു.കായംകുളം കീരിക്കാട് സൗത്ത് ശ്രീ ഭവനം അനന്തു അജയൻ(26) ആണ് മരിച്ചത്.രാവിലെ ഏഴു മണിയോടെ ആഞ്ഞിലിപ്പാലത്തിനു സമീപത്തു വച്ചാണ് അപകടം നടന്നത്.ഏറനാട് എക്‌സ്പ്രസില്‍ കായംകുളത്തുനിന്ന് എറണാകുളത്തേയ്ക്കു പോകുകയായിരുന്നു അനന്തു .ചേർത്തല താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല