Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaകുറ്റൂർ തോണ്ടറ...

കുറ്റൂർ തോണ്ടറ പഴയ പാലത്തിൽ അപകടങ്ങൾക്ക് കാരണമാകുന്ന കുഴി അടയ്ക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

തിരുവല്ല :  എം. സി റോഡിലെ കുറ്റൂർ തോണ്ടറ പഴയ പാലത്തിൽ അപകടങ്ങൾക്ക് കാരണമാകുന്ന കുഴി അടയ്ക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. പാലത്തിൻറെ അപ്പ്രോച്ച് റോഡിനോട് ചേർന്ന് രൂപപ്പെട്ട കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായതോടെയാണ് യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിയിൽ അപകട സൂചന ബോർഡ് സ്ഥാപിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ രേഷ്മ രാജേശ്വരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പോൾ തോമസ്,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിശാഖ് വെൺപാല, ജിനീഷ് തോമസ്,ടോണി ഇട്ടി ,അനിൽ കല്ലുമല എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുഴയിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തി

ബംഗളുരു : കർണാടകയിലെ ഷിരൂരിലെ ഗംഗാവലി നദിയിൽ അർജുന്റെ ലോറി കണ്ടെത്തി.പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. അർ‌ജുന്റെ ലോറി കണ്ടെത്തിയെന്നു പൊലീസ് കർണാടക സർക്കാരിനെ അറിയിച്ചു. ലോറി നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള...

തോമസ് സി  ഉമ്മന്  ആയിരങ്ങളുടെ അന്ത്യാഞ്ജലി

തിരുവല്ല : കുവൈറ്റിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ തോമസ് സി  ഉമ്മന് (ജോബി - 37) ആയിരങ്ങളുടെ അന്ത്യാഞ്ജലി. മേപ്രാൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന...
- Advertisment -

Most Popular

- Advertisement -