പത്തനംതിട്ട : കൊടുമണ്ണിൽ വീട്ടിലെ കിണറിൻ്റെ പടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരുത്വാകുന്ന് ശ്രീജിത് ഭവനിൽ പ്രശാന്ത് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയ്ക്കാണ് മൃതദേഹം കാണപ്പെട്ടത്.
അടൂരിൽ നിന്ന് സീനിയർ റെസ്ക്യൂ ഓഫിസർ അജിഖാൻ യൂസഫിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുത്തു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവാവായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. അവിവാഹിതനാണ്