Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതിരുനക്കരപൂരം: അക്ഷരനഗരിയെ...

തിരുനക്കരപൂരം: അക്ഷരനഗരിയെ ജനസാഗരമാക്കി

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഒമ്പതാം ഉത്സവ ദിനമായ ഇന്ന് നടന്ന തിരുനക്കരപൂരം അക്ഷര നഗരിയെ പൂരാവേശമാക്കി. കടുത്ത ചൂടിനെപോലും വകവെക്കാതെ ജനസാഗരമായി തിരുനക്കര മഹാദേവക്ഷേത്ര മൈതാനം. 22 കൊമ്പൻമാരാണു പൂരത്തിൽ അണിനിരന്നത്. തിരുനക്കര ക്ഷേത്രത്തിനു ചുറ്റുവട്ടമുള്ള ക്ഷേത്രങ്ങളിൽ നിന്നാണു ചെറുപൂരങ്ങൾ ക്ഷേത്രാങ്കണത്തിലേക്ക് എത്തിയതോടെ പൂരത്തിനു തുടക്കമായി.

രാവിലെ 9-ന് ചെറുപൂരങ്ങൾക്കുവരവേൽപ്പു നൽകി. അമ്പലക്കടവ് ഭഗവതി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പുതിയതൃക്കോവിൽ മാഹവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്ത്കാവ് ഭഗവതി ക്ഷേത്രം, ക്ഷേത്രം, കൊപ്രത്ത് ശ്രീദുർഗാദേവി പാറപ്പാടംദേവി ക്ഷേത്രം, തളിക്കോട്ട ശ്രീമഹാദേവ ക്ഷേത്രം, പുത്തനങ്ങാടി
ദേവീക്ഷേത്രം, എരുത്തിക്കൽ ദേവിക്ഷേത്രം, മള്ളൂർകുളങ്ങര മഹാദേവ ക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണു ചെറുപൂരങ്ങൾ തിരുനക്കരയിലേക്ക് എത്തിയത്.

വൈകിട്ടു നാലോടെ ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠര് മോഹനര് ദീപം തെളിയിച്ചതോടെ പൂരത്തിനു തുടക്കമായി. ദേവസ്വം ബോർഡ് മെമ്പർ പി.സി സന്തോഷ് കുമാർ ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി : നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്

കൊച്ചി : ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ നടൻ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസ്. ശ്രീനാഥ് ഭാസിക്കെതിരെ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്.മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ഇടിച്ചിട്ടത്....

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ‍ ആശുപത്രിയിൽ

ന്യൂഡൽഹി : നെഞ്ചുവേദനയെ തുടർന്ന് ഉപരാഷ്ട്പതി ജഗ്ദീപ് ധൻകർ‍ ആശുപത്രിയിൽ.പുലർച്ചെ രണ്ട് മണിയോടെയാണ് ഡൽഹി എയിംസ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.നിലവിൽ സിസിയുവിൽ കാർഡിയോളജി ഡിപ്പാർട്ട്മെന്റ് മേധാവി ഡോക്ടർ രാജീവ് നാരാം​ഗിന്റെ കീഴിൽ ചികിത്സയിലാണ്...
- Advertisment -

Most Popular

- Advertisement -