Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല പുഷ്പമേള...

തിരുവല്ല പുഷ്പമേള ഇന്ന് ആരംഭിക്കും

തിരുവല്ല : ഹോർട്ടികൾച്ചർ ഡിവലപ്മെന്റ് സൊസൈറ്റിയുടെ തിരുവല്ല പുഷ്പമേള ഇന്ന് മുതൽ ഫെബ്രുവരി ഒമ്പത് വരെ തിരുവല്ല മുനിസിപ്പൽ മൈതാനിയിൽ നടക്കും.വൈകീട്ട് ആറിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.സൊസൈറ്റി പ്രസിഡന്റ് ഇ.എ. ഏലിയാസ് അധ്യക്ഷതവഹിക്കും.

ഒരുലക്ഷം ചതുരശ്രഅടിയിൽ തയ്യാറാക്കുന്ന പന്തലിലാണ് മേള. 20,000 ചതുരശ്ര അടിയിൽ ഊട്ടി മാതൃകയിൽ ചെടികളും, ബോൺസായിയും ക്രമീകരിക്കും.7000 ചതുരശ്ര അടിയിൽ വെജിറ്റബിൾ കാർവിങ്, കട്ട് ഫ്ളവർ ഷോ, പുഷ്പ-ഫല കാർഷിക പ്രദർശനം, ഇക്വഡോറിൽനിന്നുള്ള വിവിധ വർണങ്ങളിലുള്ള റോസ്, വിയറ്റ്നാം, തായ്വാൻ, കെനിയ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ചെടികൾ എന്നിവ ഒരുക്കും.

ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, ഓട്ടോ എക്സ്പോ, അക്വാ-പെറ്റ് ഷോ, പുസ്തകമേള തുടങ്ങിയവയും ഉണ്ടാകും.

നാളെ (31) രാവിലെ 10.30 മുതലാണ് പൊതുജനങ്ങൾക്ക് മേളയിലേക്ക് പ്രവേശനം. വൈകീട്ട് 6.30-ന് കലാപരിപാടികൾ സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുവനന്തപുരം ടീം ഓഫ് ഡാൻസിലേഴ്സിന്റെ ഗാനമേള.

ഒന്നിന് വൈകീട്ട് കോമഡിഷോ. രണ്ടിന് വൈകീട്ട് സാംസ്കാരികസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. തുടർന്ന് തങ്കച്ചൻ വിതുര നയിക്കുന്ന മെഗാഷോ.

മൂന്നിന് വൈകീട്ട് കൊച്ചിന് മ്യൂസിക്സ് ഡ്രീംസിന്റെ ഗാനമേള. എല്ലാദിവസവും വൈകീട്ട് കലാപരിപാടികൾ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഇ.എ. ഏലിയാസ്, സെക്രട്ടറി ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ, ജനറൽ കൺവീനർമാരായ ടി.കെ. സജീവ്, സാം ഈപ്പൻ, കൺവീനർ റോജി കാട്ടാശ്ശേരി എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എടത്വാ പള്ളിയിൽ പെരുന്നാൾ: KSRTC താൽക്കാലിക ബസ് സ്റ്റാൻഡ്  ഇന്നു പ്രവർത്തനം  ആരംഭിച്ചു

എടത്വാ : എടത്വാ പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്ക്  യഥേഷ്ടം വന്നു പോകുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി KSRTC താൽക്കാലിക ബസ് സ്റ്റാന്റിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ജെയ്സപ്പൻ...

ജെസ്ന തിരോധാനം : ലോഡ്ജ് ഉടമയേയും മുൻ ജീവനക്കാരിയേയും സിബിഐ ചോദ്യംചെയ്യും

പത്തനംതിട്ട : ജെസ്ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തലിന്റ പശ്ചാത്തലത്തിൽ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത് എത്തും. ജെസ്‌നയെ മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് കണ്ടെന്ന് പറഞ്ഞ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തും.ലോഡ്ജ് ഉടമയെയും...
- Advertisment -

Most Popular

- Advertisement -