ന്യൂഡൽഹി : യുപി പിലിബിത്തിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു.നിരോധിത ഭീകര സംഘടനയായ ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിലെ അംഗങ്ങളായ ഗുർവീന്ദർ സിംഗ്, വീരേന്ദ്ര സിംഗ്, ജസൻപ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.പഞ്ചാബ്- യു പി പൊലീസ് സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. പഞ്ചാബ് പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളാണിവർ.രണ്ടു പൊലീസുകാർക്കു പരുക്കേറ്റു. ഭീകരരുടെ പക്കൽനിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു.
