Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് സ്കൂള്‍...

പാലക്കാട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി 3 പേര്‍ക്ക് ഗുരുതര പരിക്ക്

പാലക്കാട് : കല്ലടിക്കോട്ട് സ്കൂൾ‌ വിദ്യാർത്ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നിരവധി പേർക്ക് പരുക്കേറ്റു. പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ് .ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്.കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം .

സ്കൂളിൽ നിന്ന് വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മണ്ണാര്‍കാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്രമക്കേട്‌ കണ്ടെത്തി : കേരളത്തിലെ 2 സ്കൂളുകൾ ഉൾപ്പെടെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

ന്യൂ ഡൽഹി : ക്രമക്കേട്‌ കണ്ടെത്തിയതിനെ തുടർന്ന് കേരളത്തിലെ രണ്ടു സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ 20 സ്കൂളുകളുടെ അഫിലിയേഷൻ ബോർഡ് റദ്ദാക്കി. മാനദണ്ഡങ്ങൾ അനുസരിച്ചാണോ ബോർഡിനു കീഴിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നറിയാൻ നടത്തിയ...

വ്യായാമം ചെയ്യുന്നതിനിടയിൽ ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി : വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശി ചാലപ്പുറത്ത് രാജ് (42) ആണ് ജിമ്മിൽ കുഴഞ്ഞു വീണ് മരിച്ചത്. രാവിലെ 5.30 ഓടെ മുളന്തുരുത്തി പാലസ്...
- Advertisment -

Most Popular

- Advertisement -