Monday, November 3, 2025
No menu items!

subscribe-youtube-channel

HomeNewsKottayamതൃക്കൊടിത്താനം വിശ്രമകേന്ദ്രം...

തൃക്കൊടിത്താനം വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു

കോട്ടയം : തൃക്കൊടിത്താനം ക്ഷേത്രത്തിനു സമീപം ജില്ലാ പഞ്ചായത്ത് പുതിയതായി നിർമിച്ച വിശ്രമകേന്ദ്രമായ ‘പാഥേയം’ സഹകരണം -ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ.വാസവൻ നാട്ടിനു സമർപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തിന്റെ വിവിധ വാർഷിക പദ്ധതികളിലായി 82.47 ലക്ഷം രൂപ വകയിരുത്തിയാണ് ദേവസ്വം ബോർഡ് ലഭ്യമാക്കിയ ഭൂമിയിൽ 4000 ചതുശ്രയടി വിസ്തൃതിയിൽ ഇരുനില കെട്ടിടം നിർമിച്ചത്. 
താഴത്തെ നിലയിൽ നാല് കിടപ്പുമുറികൾ, ആറ് ശുചിമുറി, മുകൾ നിലയിൽ രണ്ട് ഡോർമെട്രി, ആറ് ശുചിമുറി എന്നിവയുണ്ട്. വിശാലമായ പാർക്കിങ്ങ് സൗകര്യവുമുണ്ട്.സംസ്ഥാന സർക്കാരിൻ്റെ മുൻഗണനാ പദ്ധതിയായ ടേക്ക് എ ബ്രേക്കിന്റെ മാനദണ്ഡങ്ങൾ പാലിച്ചാവും വിശ്രമ കേന്ദ്രം പ്രവർത്തിക്കുക. ടൂറിസ , തീർത്ഥാടന ടൂറിസം സാധ്യതകൾ പരിഗണിച്ചാണ് തൃക്കൊടിത്താനത്ത് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത

തിരുവനന്തപുരം: വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മ്യാന്മാറിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24  മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5...

ഉമയാറ്റുകര പള്ളിയോടംനീരണിഞ്ഞു

ചെങ്ങന്നൂർ: കല്ലിശ്ശേരി ഉമയാറ്റുകര ക്ഷേത്ര സന്നിധിയിൽ പ്രദിക്ഷണം നടത്തി  ഉമയാറ്റുകര പളളിയോടം നീരണിഞ്ഞു. നീരണിയൽ കർമ്മം എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് അജി ആർ നായർ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് രാധാകൃ കൃഷ്ണപിള്ള...
- Advertisment -

Most Popular

- Advertisement -