കോന്നി : കോന്നി പയ്യനാമൺ ഇരുപതേക്കറിൽ പുലി ഇറങ്ങി വളർത്തു നായയെ പിടിച്ച് കാട്ടിലേക്ക് ഓടി. മുരളീ ഭവനിൽ മോഹനൻ്റെ ഉടമസ്ഥതയിലുള്ള വളർത്തു നായയെ ആണ് പിടിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ വനപാലകർ പയ്യനാമൺ ഭാഗത്ത് രാത്രികാല നിരീക്ഷണം നടത്തുന്നതിനിടെയാണ് ആയിരുന്നു സംഭവം.
വനത്തിനുള്ളിൽ ഈ സമയത്ത് മ്ലാവും മറ്റും അസാധാരണ ശബ്ദം പുറപ്പെടുവിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന തുടരുന്നു.






