Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeSpiritualഇന്ന് ചെറിയ...

ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു

പത്തനംതിട്ട : വ്രത വിശുദ്ധിയുടെ നാളുകൾക്ക് വിടചൊല്ലി മുസ്ലിം ലോകം ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു . പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസ്സും ശരീരവും നാഥന് സമർപ്പിച്ച വിശ്വാസികൾക്ക് ഇന്ന് സന്തോഷത്തിൻ്റെ സുദിനം കൊണ്ടാടുന്നു .

ഒരു മാസം നീണ്ട് നിന്നിരുന്ന വ്രതത്തിലൂടെ കൈവരിച്ച പരിശീലനം പ്രായോഗിക രൂപത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കുക എന്ന പ്രതിജ്ഞയോടെ പുണ്യ മാസത്തിലെ മുപ്പത് ദിനരാത്രങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.

ഇന്നലെ വൈകീട്ടോടെ പള്ളികളില്‍ നിന്നും മുസ്‌ലിം ഭവനങ്ങളില്‍ നിന്നും ഈദിന്റെ സന്ദേശവും സന്തോഷവും വിളിച്ചറിയിച്ച് ആല്ലാഹുവിന്റെ ഏകത്വവും മഹത്വവും വാഴ്ത്തി തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. ദാനധര്‍മമായ ഫിത്വര്‍ സക്കാത്ത് കൊടുത്തുകൊണ്ടാണ് പെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുന്നത്. രാവിലെ കുളിച്ചു പുതുവസ്ത്രങ്ങളണിഞ്ഞ് മസ്ജിദുകളിലെത്തി ചെറിയ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങുക.

പള്ളികളില്‍ നടക്കുന്ന പെരുന്നാള്‍ നിസ്‌കാരത്തിനും ഖുതുബക്കും പുരോഹിതർ നേതൃത്വം നല്‍കും. തുടര്‍ന്ന് ബന്ധുവീടുകളിലും സുഹൃത്ത് വീടുകളിലും സന്ദര്‍ശനം നടത്തി ഈദാശംസകള്‍ കൈമാറും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു

തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ എൽ ഐ ബി...

ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി ആഘോഷങ്ങൾക്ക് രാഷ്ട്രപതി തുടക്കം കുറിച്ചു

തിരുവനന്തപുരം : ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ശതാബ്ദി ആഘോഷം ഇന്ന് വർക്കല ശിവഗിരി മഠത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു ഇന്ത്യയിലെ മഹാനായ ആത്മീയ നേതാക്കളിൽ ഒരാളും സാമൂഹിക...
- Advertisment -

Most Popular

- Advertisement -