Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiടൂറിസ്റ്റ് ബസ്...

ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം :  28 പേർക്ക് പരിക്കേറ്റു

കൊച്ചി : ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. എറണാകുളത്ത് ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച് വരുകയായിരുന്നു ബസ്. ഇന്ന് പുലർച്ചെ 3 മണിയോടെ  ആയിരുന്നു അപകടം. 28 പേർക്ക് പരിക്കേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം സ്വദേശികളാണ് ചികിത്സയിലുള്ളവർ.കുണ്ടന്നൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് പതിവാണ്.  ലോറി തിരിക്കാൻ വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഭൂരിഭാഗം ആളുകളുടെയും തലയ്ക്കാണ് പരിക്ക്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണെമെന്ന് പ്രാഥമിക നിഗമനം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഗൗരവമായി കാണുന്നു ; മന്ത്രി റോഷി അഗസ്റ്റിൻ

തിരുവല്ല : സമൂഹത്തിൻ്റെ മാറ്റത്തിന് വേണ്ടി നിലകൊണ്ട് പ്രത്യാശയുടെ ഊന്ന് വടികളായി വൈ.എം.സി.എ കൾ മാറണമെന്നും മാനസിക ആരോഗ്യം തകരുന്ന സാഹചര്യത്തിൽ കായിക ആരോഗ്യം വർദ്ധിപ്പിക്കുന്ന മാറ്റത്തിന് യുവജനങ്ങളെ നയിക്കുവാൻ സാധിക്കണമെന്നും സംസ്ഥാന...

ലോക രോഗി സുരക്ഷാ വാരാചരണം സമാപിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ, നഴ്സിംഗ് , ക്വാളിറ്റി തുടങ്ങി വിവിധ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്നുവന്നിരുന്ന ലോക രോഗീ സുരക്ഷാ വാരാചരണം സമാപിച്ചു. തിരുവല്ല കെഎസ്ആർടിസി...
- Advertisment -

Most Popular

- Advertisement -