Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : അബാന്‍ മേല്‍പാലം നിര്‍മാണത്തിനായി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്ത് സ്പാന്‍ വര്‍ക്കുകള്‍ ആരംഭിക്കുന്നതിന് മാര്‍ച്ച് 17 മുതല്‍ രണ്ടുമാസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഭാഗത്തുനിന്ന് അബാന്‍ ജംഗ്ഷനിലേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ മിനി സിവില്‍ സ്‌റ്റേഷന്‍ ജംഗ്ഷനില്‍ എത്തി ടി കെ റോഡില്‍ പ്രവേശിച്ച് അബാന്‍ ജംഗ്ഷനില്‍ എത്തിചേരണം.

കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ഭാഗത്തുനിന്ന് അബാന്‍ ജംഗ്ഷനിലേക്ക് പോകേണ്ട ചെറു വാഹനങ്ങള്‍ മുന്‍സിപ്പല്‍ സ്റ്റാന്‍ഡ് മുന്‍വശത്ത് കൂടി അബാന്‍ ജംഗ്ഷനില്‍ എത്തിചേരണം.അബാന്‍ ജംഗ്ഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകേണ്ടുന്ന എല്ലാ വാഹനങ്ങളും മിനി സിവില്‍ സ്‌റ്റേഷന്‍ റോഡ് -കെഎസ്ആര്‍ടിസി റോഡ് വഴി ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് എത്തിചേരണം.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കുമ്പഴ വഴിയുളള ദീര്‍ഘദൂര വാഹനങ്ങള്‍ താഴെ വെട്ടിപുറം ജംഗ്ഷന്‍-മൈലപ്ര വഴി പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ എത്തിചേരണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതുവത്സര വിപണി : കർശന പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം : പുതുവത്സര വിപണിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്രിസ്തുമസ് - പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു...

മണിപ്പൂരിൽ നിന്ന് കൊണ്ടുവന്ന കുട്ടികളെ മാറ്റിപ്പാർപ്പിച്ചു

തിരുവല്ല : ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് മനക്കച്ചിറയിലെ ജീവകാരുണ്യ സംഘടനയുടെ കീഴിൽ താമസിച്ചിരുന്ന മണിപ്പുർ സ്വദേശികളായ കുട്ടികളെ മാറ്റി പാർപ്പിച്ചു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ ചട്ടങ്ങൾ...
- Advertisment -

Most Popular

- Advertisement -