പത്തനംതിട്ട : ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പഴയ പോലീസ് സ്‌റ്റേഷന്‍ മുതല്‍ വാഴവിള പാലം വരെയുള്ള ഗതാഗതം ആഗസ്റ്റ് 26 വരെ പൂര്‍ണമായും നിരോധിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങള്‍ പഴയ പോലീസ് സ്‌റ്റേഷന്‍ വഴി ഇടത്തോട്ട് തിരിഞ്ഞ് ഗുരുമന്ദിരം വഴി വാഴവിള പാലത്തില്‍ വന്ന് പോകണമെന്ന് കെആര്‍എഫ്ബി പത്തനംതിട്ട എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
