Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂരിൽ നാളെ...

ചെങ്ങന്നൂരിൽ നാളെ ഗതാഗത നിയന്ത്രണം

ചെങ്ങന്നൂർ: ചെങ്ങന്നൂർ സരസ്മേളയുടെ  വിളംബരഘോഷ യാത്രയോടനുബന്ധിച്ച് വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി നാളെ (18 ) വൈകിട്ട് 5 മണി മുതൽ  എം സി റോഡിൽ ചെങ്ങന്നൂർ ആഞ്ഞിമൂട് ജംഗ്ഷൻ മുതൽ കല്ലിശ്ശേരി വരെയുള്ള ഭാഗത്ത് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

പന്തളം ഭാഗത്തു നിന്നും തിരുവല്ല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആഞ്ഞിലിമൂട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പെണ്ണുക്കര കനാൽ ജംഗ്ഷൻ-ആലാ-മഠത്തുംപടി-പേരിശ്ശേരി കുരിശടി മുണ്ടൻകാവ്-കല്ലിശ്ശേരി വഴി തിരുവല്ലയ്ക്ക് പോകേണ്ടതാണ്.

തിരുവല്ല ഭാഗത്തു നിന്നും പന്തളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കല്ലിശ്ശേരി ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കുറ്റിക്കാട്ടി പടി-മംഗലം- പുത്തകാവ് -പിരളശ്ശേരി-സെഞ്ച്വറി ജംഗ്ഷൻ വഴി പന്തളത്തിന് പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇക്കോ ടൂറിസം സെന്ററിലെയും ആനത്താവളത്തിലെയും പ്രവർത്തന സമയത്തിൽ മാറ്റം

കോന്നി : ഇക്കോ ടൂറിസം സെന്ററിലെയും ആനത്താവളത്തിലെയും പ്രവർത്തന സമയത്തിൽ വനംവകുപ്പ് മാറ്റം വരുത്തി. ആനത്താവളത്തിൽ ആനകൾക്ക് വ്യായാമം നൽകുന്നതിന്റെ ഭാഗമായാണ് സമയം പുന:ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ...

വിവാഹിതരായ പെൺമക്കളെ മാതാപിതാക്കൾ ചേർത്ത് നിർത്തണം:  ദലീമ ജോജോ എംഎൽഎ

ആലപ്പുഴ: പെൺമക്കൾ വിവാഹിതരായാലും അവരെ എപ്പോഴും ചേർത്തുപിടിക്കുന്ന സമീപനം മാതാപിതാക്കൾ കൈക്കൊള്ളണമെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ 'സ്ത്രീകളിൽ വർദ്ധിച്ചു വരുന്ന...
- Advertisment -

Most Popular

- Advertisement -