ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍വഹിച്ചു.
ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയ സുഖമമാക്കണമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആപ്പുകളുടെ ഉപയോഗം തുടങ്ങിയവയെ കുറിച്ചാണ് പരിശീലന ക്ലാസുകള്‍ നടന്നത്.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജി. എസ് രാധേഷ്, സീനിയര്‍ സൂപ്രണ്ട് എസ്.അന്‍വര്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.