റാന്നി : വടശ്ശേരിക്കരയിൽ ജനങ്ങളെ ഭീതിയിലാക്കിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി . വീട്ടുമൃഗങ്ങളെ പിടികൂടി കൊന്ന് രണ്ട് മാസത്തോളമായി ഭീതിപരത്തിയ കടുവയാണ് ഇന്ന് പുലർച്ചെ കുമ്പളത്താമണ്ണിൽ വനാതിര്‍ത്തിയിൽ ഒരു മാസം മുന്‍പ് സ്ഥാപിച്ച കൂട്ടിൽ വീണത്. ഇന്നലെയും പ്രദേശത്തിറങ്ങിയ കടുവ ഒരു ആടിനെ കടിച്ചുകൊന്നിരുന്നു.രാത്രിയിൽ ആടിനെ പിടികൂടിയ അതേ സ്ഥലത്ത് തിരിച്ചെത്തിയ കടുവ വനംവകുപ്പ് ഒരുക്കിയ കൂട്ടിൽ വീഴുകയായിരുന്നു.പ്രദേശത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാണെന്നും അധികൃതർ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

വടശ്ശേരിക്കരയിൽ ഭീതിപരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി





