പത്തനംതിട്ട : ഏഷ്യൻ ബുക്ക് ഓഫ് റെക്കാർഡ്സ് അടക്കം ഒൻപത് റിക്കാർഡ് ബുക്കുകളിൽ ഇടം പിടിച്ച ലോകത്തെ ഏറ്റവും വലിയ സാഹിത്യ ഗ്രന്ധത്തിൽ രമ്യ മിത്രപുരത്തിൻ്റെയും എട്ടാം ക്ലാസുകാരിയായ മകൾ ദേവനന്ദയുടെയും കവിതകൾ ഇടം നേടി.
മൂവായിരത്തി അൻപത് എഴുത്തുകാരുടെ സാഹിത്യ രചനകൾ ഉൾപ്പെടുത്തി മഞ്ജരി ബുക്ക്സ് പ്രസിദ്ധീകരിച്ച മറെൈൻ ഡ്രെെവ് എന്ന ഗ്രന്ധം ലോകത്തിലെ തന്നെ ഏറ്റവും വലിയ സാഹിത്യ ഗ്രന്ധമായാണ് കണക്കാക്കപ്പെടുന്നത്. 3050 സാഹിത്യകാരനാരുടെ സാഹിത്യ രചനകൾ ഉൾപ്പെടുത്തിയ പെൻഡ്രൈവിന് 18404 പേജുകളും 46 ഇഞ്ച് ഉയരവുമുണ്ട്.
ലോകത്തെ ഏറ്റവും വലിയ സാഹിത്യ ഗ്രന്ധം എന്ന നിലയിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കാർഡ്സ്, കേരളം ബുക്ക് ഓഫ് റെക്കാർഡ്സ്, ലെണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കാർഡ്സ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സ് എന്നിവഅടക്കം | ഒൻപതിൽ പരം റിക്കാർഡ് ബുക്കുകളിൽ ഇടം പിടിച്ച ഈ സാഹിത്യ ഗ്രന്ധത്തിൽ, രമ്യ മിത്ര പുരത്തിൻ്റെ കവിതക്കൊപ്പം, മകൾ ദേവനന്ദയുടെ കവിതയും ഇടം പിടിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ വേൾഡ് റിക്കാഡ്സ് സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും വിതരണം ചെയ്തു. തിരക്കും പിരിമുറുക്കവും ഏറെയുള്ള നേഴ്സ് ജോലിയുടെ ഇടവേളകളിൽ സാഹിത്യ രംഗത്തും ഏറെ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നുണ്ട് രമ്യ മിത്രപുരം.
ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ നൽകിയ ആദരവിൽ ഏറെ സന്തോഷമാണ് ഉള്ളതെന്ന് രമ്യ പറഞ്ഞു.
ബഹ്റിൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ മീഡിയാ സിറ്റിയും സുബി ഹോംസുമായി ചേർന്ന് ഇന്ത്യൻ ക്ലബ്ലിൽ സംഘടിപ്പിച്ച, സുവർണ്ണം 2024 മെഗാ ഇവൻ്റിൽ വച്ച്. ബഹ്റെൻ ഇന്ത്യൻ എംബസി സെക്കൻ്റ് സെക്രട്ടറി രവിചന്ദ്രപൂജാരി രമ്യ മിത്രപുരത്തെ ആദരിച്ചു.