വാഷിംഗ്‌ടൺ : ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കും 100% തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.2025 ഒക്ടോബർ 1 മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുള്ള മരുന്നുകൾക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനം. അമേരിക്കയിൽ ഫാക്ടറി സ്ഥാപിച്ച് മരുന്നുൽപാദനം നടത്തുന്ന കമ്പനികൾക്ക് ഈ തീരുവ ബാധകമല്ല .
ജനറിക്, സ്പെഷ്യാലിറ്റി മരുന്നുകൾക്ക് പുതിയ തീരുവ ബാധകമാണോയെന്ന് വ്യക്തമായിട്ടില്ല.അമേരിക്കയിൽ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളിൽ 47 ശതമാനവും ഇന്ത്യയിൽ നിന്നുള്ളതാണ്.അതേസമയം ,അമേരിക്കയിൽ പ്ലാൻ്റുള്ള ഇന്ത്യൻ കമ്പനികളെ തീരുവ ബാധിക്കില്ല.






