വാഷിംഗ്‌ടൺ : ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഈ ഉത്തരവ് അന്തിമവും നിർണായകവുമാണെന്നും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നേരത്തെ ഇറാനിൽ സൈനിക ഇടപെടൽ നടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനുമായി വ്യാപാരപങ്കാളിത്തമുള്ള ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെയെല്ലാം ബാധിക്കുന്നതാണ് യുഎസിന്റെ പുതിയ നടപടി.






