Monday, March 31, 2025
No menu items!

subscribe-youtube-channel

HomeNewsഒളിവിൽ ആയിരുന്ന...

ഒളിവിൽ ആയിരുന്ന മുൻ കാപ്പാ പ്രതികളായ രണ്ടുപേർ തിരുവല്ല പോലീസിന്റെ പിടിയിലായി

തിരുവല്ല : തിരുവല്ല നഗര മധ്യത്തിലെ ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഗുണ്ടാ സംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ ആയിരുന്ന മുൻ കാപ്പാ പ്രതികളായ രണ്ടുപേർ തിരുവല്ല പോലീസിന്റെ പിടിയിലായി. കേസിലെ ഒന്നാം പ്രതിയായ കുറ്റപ്പുഴ ആറ്റുമാലിൽ വീട്ടിൽ സുജു കുമാർ (29), ഇയാളെ ഒളിവിൽ താമസിക്കുവാൻ സഹായിച്ച കാട്ടൂക്കര കൊച്ചുപുരയിൽ വീട്ടിൽ നിഖിൽ പ്രസാദ് ( 29 ) എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ഡിസംബർ മാസം ഇരുപത്തി രണ്ടാം തീയതി രാത്രി 10 മണിയോടെ മഞ്ഞാടി ജംഗ്ഷന് സമീപം ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവല്ലയിൽ നിന്നും മഞ്ഞാടി ഭാഗത്തേക്ക് കാറിൽ വരുകയായിരുന്ന   ഗോകുൽ, അഖിലേഷ് എന്നിവരെ കാർ തടഞ്ഞുനിർത്തി വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.

കാർ തടഞ്ഞ സുജു കുമാറും സംഘവും അഖിലേഷിനെ കുത്തി പരിക്കേൽപ്പിച്ചു. ഇത് തടയാൻ ശ്രമിച്ച ഗോകുലിന്റെ തലയ്ക്ക് വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. കേസിൽ മൂന്നു പ്രതികൾ പിടിയിലായിരുന്നു. സംഭവശേഷം ഒളിവിൽ പോയ സുജു കുമാറിനെ ചേരാനല്ലൂരെ ഒളിയിടത്തിൽ നിന്നും പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച പുലർച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സുജുവിന് ഒളിത്താവളം ഒരുക്കി നൽകിയ കേസിലാണ് നിഖിൽ പ്രസാദിന്റെ അറസ്റ്റ്. തിരുവല്ലയിൽ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയി സുജുവിനും നിഖിലിനും എതിരെ ഒട്ടനവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രത്തൻ ടാറ്റ വിടവാങ്ങി : സംസ്കാരം വൈകിട്ട്

മുംബൈ : രാജ്യത്തിൻറെ വ്യവസായ മേഖലയിലെ അതികായൻ രത്തൻ ടാറ്റ (86)വിട വാങ്ങി .ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സ്ഥിരീകരിച്ചത്. രക്തസമ്മർദം കുറഞ്ഞതു മൂലം തിങ്കളാഴ്ചയാണ് അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

കടപ്ര കന്നിമറ ഹോട്ടൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു

തിരുവല്ല : കടപ്ര എസ് എൻ ജംഷനിലെ കന്നിമറ ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ആഗസ്റ്റ് 9 ന് പുളിക്കീഴ് പോലീസ് സ്റ്റേഷനിലേക്ക്  വാങ്ങിച്ച ഭക്ഷണത്തിൽ  പഴുതാരയെ  കണ്ടെത്തിയെന്നുള്ള  പരാതിയെ...
- Advertisment -

Most Popular

- Advertisement -