Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsശിവഗിരി മനസിന്റെയും...

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം : ഉപരാഷ്‌ട്രപതി

കൊല്ലം : ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. 93 -ാം ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു. സ്നേഹമാണ് ഏറ്റവും വലിയ വിശ്വാസമെന്ന് പഠിപ്പിച്ചു. ശ്രീനാരായണ ഗുരു പഠിപ്പിച്ചതെല്ലാം നമ്മെ പ്രചോദിപ്പിച്ചതാണ്. ആ പ്രചോദനം ഇനിയും തുടരും. വിദ്യാഭ്യാസം, അറിവ് സമൂഹത്തിന് നൽകുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശി തരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈവർഷത്തെ ആഘോഷത്തിന് തുടക്കം കുറിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത ചൂട് : സ്വയംപ്രതിരോധം പ്രധാനം

ആലപ്പുഴ : താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും സ്വയംപ്രതിരോധം വളരെ പ്രധാനമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള വെയില്‍ കൊള്ളരുത്, നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം...

സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം പോയി

മല്ലപ്പള്ളി: പള്ളി സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം പോയി. മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിലാണ് മോഷണം നടന്നത്. ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്ത താണിക്കൽ കുടുംബ...
- Advertisment -

Most Popular

- Advertisement -