ആറന്മുള : മാലക്കരയിൽ ജില്ലാ റൈഫിൾ ക്ലബ്ബിൻ്റെ നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു .ബിഹാർ സ്വദേശി ഗുഡുകുമാർ, ബംഗാൾ സ്വദേശി രത്തൻ മണ്ഡേൽ എന്നിവരാണ് മരിച്ചത് .മറ്റൊരു തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നു ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്.മൃതദേഹങ്ങൾ കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.