കോഴിക്കോട് : കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75) ,കണ്ടപ്പൻചാൽ സ്വദേശിനി കമലം (65) എന്നീ രണ്ടു സ്ത്രീകളാണ് അപകടത്തിൽ മരണപ്പെട്ടത് .നാലു പേരുടെ പരിക്ക് ഗുരുതരമാണ്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്.തിരുവമ്പാടിയില്‍നിന്ന് ആനക്കാംപൊയിലേക്ക് വന്ന ബസ് കലുങ്കില്‍ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു .നാൽപ്പതിലധികം പേർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.