തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. രാത്രി 12.30ന് പോയ ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത് .നാല് ദിവസം മുൻപ് ഇവർ രണ്ടുപേരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ മധുര പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യയാണോ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടിയതാണോ എന്ന് വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു .
