കണ്ണൂർ : കണ്ണൂർ കുറുമാത്തൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന .കുഞ്ഞിനെ അമ്മ മുബഷിറ കിണറ്റിൽ എറിഞ്ഞു കൊന്നതെന്നാണ് വിവരം .സംഭവത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് മുബഷിറയെ കസ്റ്റഡിയിൽ എടുത്തിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ കിണറ്റിൽ വീണ് മരിച്ചത്.കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറുകയും അബദ്ധത്തിൽ കിണറ്റിൽ വീഴുകയുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. ഇരുമ്പുഗ്രില്ലും ആൾമറയുമുള്ള കിണറാണ്. വലയുമുണ്ട്. അയൽവാസി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




                                    

