ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. പാക് അധിനിവേശ കശ്മീരിൽ (പിഒകെ) നിന്ന് ദിഗ്വാർ സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിക്കവെയാണ് ഭീകരർ കുടുങ്ങിയത് .അതിർത്തി പ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അതിർത്തി ഗ്രാമങ്ങളിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.