തൃശ്ശൂർ : കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു .ആംബുലൻസിലുണ്ടായിരുന്ന രോഗിയായ കുഞ്ഞിരാമൻ, കാർ യാത്രികയായ പുഷ്പ എന്നിവരാണ് മരിച്ചത്.നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.വൈകുന്നേരം നാലരയോടെ കാണിപ്പയ്യൂർ കുരിശുപള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് കാർ ആംബുലൻസിൽ ഇടിച്ചത്. പരുക്കേറ്റവരെ കുന്നംകുളത്തെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.