തിരുവല്ല : അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന രണ്ട് ഇരുതല മൂരികളെ തിരുവല്ല പാലിയേക്കരയിൽ നിന്നും വനം വകുപ്പ് പിടികൂടി. പാലിയേക്കര കുന്നുബംഗ്ലാവ് രഞ്ജിത്തിന്റെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിൽ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും, എറണാകുളം സ്വദേശികളായ ദീപു നായർ, അബി ജിത്ത് എന്നിവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
ഇരുതല മൂരിയെ വില്പന നടത്തുന്നതായും അനധികൃതമായി കൈവശം വെച്ചതായും റാന്നി റേഞ്ച് ഓഫീസർക്ക് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു നടപടി. വ്യാഴാഴിച്ച ഉച്ചയോടെ പാലിയേക്കര വീട്ടിലെത്തിയ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റോബിൻ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം വീടിന് പുറകിൽ ഒരു ടാങ്കിൽ 1.5 അടി താഴ്ചയിൽ മണ്ണ് നിറച്ച് അതിനടിയിൽ രണ്ട് ഇരുതല മൂരിയെ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തത്.






