പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. ഒരിടത്ത് ബിജെപിയ്ക്ക് ജയം.
കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷൻ യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോളി ഡാനിയല്‍ 1209 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
പന്തളം ബ്ലോക്ക്പഞ്ചായത്തിലെ വല്ലന വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ശരത് മോഹന്‍ 245 വോട്ടുകള്‍ക്ക് വിജയിച്ചു
നിരണം പഞ്ചായത്തിലെ കിഴക്കുംമുറി എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ മാത്യു ബേബി 214 വോട്ടുകള്‍ക്ക് വിജയിച്ചു.
എല്‍ഡിഎഫ് 28 വര്‍ഷമായി ജയിക്കുന്ന സീറ്റാണിത്.
എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡില്‍ ബിജെപിക്ക് വിജയം. യുഡിഎഫ് സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. ബിജെപിയിലെ റാണി 48 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ മിനി രാജീവ് 106 വോട്ടുകള്‍ക്ക് ആര്‍എസ്പിയുടെ മായയെയാണ് തോല്‍പ്പിച്ചത്.