കീവ് : വെടിനിർത്തലിനു തങ്ങൾ തയാറാണെന്ന് യുക്രൈൻ. വെടിനിർത്തൽ അംഗീകരിക്കാൻ യുഎസ് റഷ്യയെ പ്രേരിപ്പിക്കണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്കി പറഞ്ഞു .സൗദി അറേബ്യയില്‍ നടന്ന ഉന്നതതല യുഎസ്– യുക്രെയ്ൻ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. അമേരിക്ക അവതരിപ്പിച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രൈൻ അംഗീകരിച്ചു. ഇതോടെ യുക്രൈനുള്ള സാമ്പത്തിക സഹായവും ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്ന നടപടികളും അമേരിക്ക പുനസ്ഥാപിക്കും. വിഷയത്തിൽ റഷ്യ നിലപാട് അറിയിച്ചിട്ടില്ല.