തൃശ്ശൂർ : വോട്ടർ പട്ടിക വിവാദത്തിൽ കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. പരാതിക്കാരന് ആരോപണം തെളിയിക്കുന്ന രേഖകൾ ഇതുവരെ ഹാജരാക്കാൻ സാധിക്കാത്തതിനാൽ കേന്ദ്ര മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനാകില്ലെന്ന് പൊലീസ് പരാതിക്കാരനെ അറിയിച്ചത്.
സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തെന്നായിരുന്നു പ്രതാപൻ പൊലീസിന് നൽകിയ പരാതി.തുടർന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു .എന്നാൽ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാൻ ആകില്ലെന്ന് ജില്ലാ പൊലീസ് മേധാവി ടി. എൻ പ്രതാപനെ അറിയിച്ചത്.






