ന്യൂഡൽഹി : കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് ഡ്യൂട്ടിയിൽ ധനമന്ത്രി നിർമല സീതാരാമൻ ഇളവുകൾ പ്രഖ്യാപിച്ചതോടെ സ്വർണം, വെള്ളി, പ്ലാറ്റിനം, മൊബൈൽ ഫോൺ, ചാർജർ,ലെതർ ഉത്പന്നങ്ങൾ,സമുദ്രവിഭവങ്ങള്‍. എന്നിവയുടെ വിലകുറയും. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന് 6.4 ശതമാനവുമാണ് കുറയുക.കാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയും ഒഴിവാക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി വർദ്ധിപ്പിക്കുന്നതോടെ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില കൂട്ടും. പിവിസി – ഫ്‌ളക്‌സ് ബാനറുകൾക്ക് 10 ശതമാനം മുതൽ 25 ശതമാനം വരെ ക്‌സറ്റംസ് ഡ്യൂട്ടി വർദ്ധിപ്പിച്ചിട്ടുണ്ട് .