Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryബാലികയ്‌ക്കെതിരെ ലൈംഗികാതിക്രമം...

ബാലികയ്‌ക്കെതിരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ

കോഴഞ്ചേരി : എട്ടുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ തടിയൂർ കടയാർ വാഴയിൽ വീട്ടിൽ നിന്നും കാഞ്ഞീറ്റുകരയിലെ  വാസുദേവപുരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസ് (31) ആണ് പിടിയിലായത്. ബുധൻ ഉച്ചയ്ക്ക് 12.30 ന് കുട്ടിയെ ഇയാൾ സ്കൂട്ടറിൽ കയറ്റി കടയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി കാഞ്ഞീറ്റുകരയ്ക്ക് സമീപമുള്ള കനാൽ പാലത്തിൽ വച്ച് ലൈംഗികചൂഷണത്തിന് വിധേയയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

കുട്ടി വിവരം അറിയിച്ചതിനെതുടർന്ന്  മാതാവ് കോയിപ്രം പോലീസിനെ സമീപിക്കുകയും, അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ് ഐ പി സുരേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ  വെെദ്യ പരിശോധന നടത്തിയ ശേഷം തിരുവല്ല ജെ എഫ് എം കോടതി ഒന്ന് മൊഴി രേഖപ്പെടുത്തി.അന്വേഷണത്തിൽ പോലീസ് കാഞ്ഞീറ്റുകരയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു.

സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ  മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുവന്നൂർ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച് ഇ ഡി : എ സി മൊയ്തീൻ, കെ രാധാകൃഷ്ണന്‍ എംപി തുടങ്ങിയവർ പ്രതികൾ

കൊച്ചി : കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചു.സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീൻ, എം.എം.വർഗീസ്, കെ.രാധാകൃഷ്ണൻ എംപി എന്നിവരുള്‍പ്പെടെ പ്രതിപ്പട്ടികയിലുണ്ട് .പാർട്ടിയെയും പ്രതി പട്ടികയിൽ...

ആയുർവേദദിനം സമാപനസമ്മേളനം  ഉദ്‌ഘാടനം

ആലപ്പുഴ: പതിനൊന്നാമത് ആയുർവേദ ദിനം വാരാഘോഷത്തിന്റെ സമാപന സമ്മേളനം ആലപ്പുഴ ചുങ്കം കയർ മെഷീനറി ഫാക്ടറി ഹാളിൽ ആഭ്യന്തര, കയർ വകുപ്പ്  മന്ത്രി രമേശ് ചെന്നിത്തല ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ആയുഷ്...
- Advertisment -

Most Popular

- Advertisement -