പത്തനംതിട്ട : ശബരിമല സ്വര്‍ണപ്പാളി വിവാദത്തിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്ത് രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു.പത്തനംതിട്ടയിലെ എആർ ക്യാംപിലാണ് ചോദ്യം ചെയ്യുന്നതെന്നാണ് സൂചന .രാവിലെ പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം കൊണ്ടുപോയത്.സ്വര്‍ണപ്പാളി വിവാദത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ട് എഫ്‌ഐആറുകളിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റി പ്രതിയാണ് .നേരത്തെ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസും ചോദ്യം ചെയ്തിരുന്നു.അതേസമയം ,പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ടു ടീമുകള്‍ ചെന്നൈയിലും ഹൈദരാബാദിലും പരിശോധന തുടരുകയാണ്.
