തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിയമസഭാ പ്രസംഗം സ്പീക്കര്‍ തടസപ്പെടുത്തുന്നെന്ന് ആരോപിച്ച് സഭയിൽ ബഹളം. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തെത്തി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. ഇതോടെ സഭ കലുഷിതമായി. പിന്നീട് സഭാ നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു.
പിന്നാക്കവിഭാഗത്തെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള വി.ഡി സതീശന്റെ പ്രസംഗം ഒമ്പത് മിനിറ്റ് കടന്നതോടെ സ്പീക്കര്‍ നിര്‍ത്താനാവശ്യപ്പെട്ടതാണ് ഇന്നത്തെ ബഹളത്തിന് കാരണം.സ്പീക്കറും പ്രതിപക്ഷ എംഎല്‍എമാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മൈക്ക് ഓഫ് ചെയ്യുകയും അംഗങ്ങളെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.താന്‍ പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ ഇടപെടുന്നുവെന്ന് കഴിഞ്ഞ ദിവസവും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.