Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsപ്രതിപക്ഷ നേതാവിന്റെ...

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സ്പീക്കര്‍ തടസപ്പെടുത്തുന്നെന്ന് ആരോപിച്ച് സഭയിൽ ബഹളം

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിയമസഭാ പ്രസംഗം സ്പീക്കര്‍ തടസപ്പെടുത്തുന്നെന്ന് ആരോപിച്ച് സഭയിൽ ബഹളം. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തെത്തി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. ഇതോടെ സഭ കലുഷിതമായി. പിന്നീട് സഭാ നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു.

പിന്നാക്കവിഭാഗത്തെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള വി.ഡി സതീശന്റെ പ്രസംഗം ഒമ്പത് മിനിറ്റ് കടന്നതോടെ സ്പീക്കര്‍ നിര്‍ത്താനാവശ്യപ്പെട്ടതാണ് ഇന്നത്തെ ബഹളത്തിന് കാരണം.സ്പീക്കറും പ്രതിപക്ഷ എംഎല്‍എമാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മൈക്ക് ഓഫ് ചെയ്യുകയും അംഗങ്ങളെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.താന്‍ പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ ഇടപെടുന്നുവെന്ന് കഴിഞ്ഞ ദിവസവും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ ഇന്ന്

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും...

ഭാരതീയ സംസ്കൃതിയുടെ സംരക്ഷണത്തിന് സത്രങ്ങൾ ഏറെ അനിവാര്യം:  പി.എസ് ശ്രീധരൻപിള്ള

ചെങ്ങന്നൂർ: ഭാരതീയ സംസ്കൃതിയുടെ സംരക്ഷണത്തിന് സത്രങ്ങൾ ഏറെ അനിവാര്യമെന്ന് ഗോവ ഗവർണർ ഡോ പി.എസ് ശ്രീധരൻപിള്ള. തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന നാലാമത് അഖില പാണ്ഡവീയ മഹാവിഷ്ണു സത്രത്തിൻ്റെ സത്രസമരംഭ സഭ ഉദ്ഘാടനം ചെയ്തു...
- Advertisment -

Most Popular

- Advertisement -