കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയ സംവിധായകൻ വി.എം. വിനുവിന്റെ പേര് 2020ലെ വോട്ടർപട്ടികയിലും ഇല്ലെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ ഡയറക്ടറുടെ റിപ്പോർട്ട്. 2020ലെ വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോയ വി.എം.വിനു 2025 ലെ തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയിട്ടില്ല .ഇആർഓയുടെ ഭാഗത്ത് പിഴവുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.2020ൽ വിനുവും കുടുംബവും വോട്ട് ചെയ്തിരുന്നുവെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടിരുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് വി.എം. വിനു ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു






